രാ​ഹു​ലും പ്രി​യ​ങ്ക​യും ഹ​ത്രാ​സി​ൽ

08:14 PM Oct 03, 2020 | Deepika.com
ല​ക്നോ: കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​ത്രാ​സി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പെൺകുട്ടിയുടെ വീ​ട് സ​ന്ദ​ർ​ശി​ക്കു​ന്നു. ശനിയാഴ്ച രാത്രിയോടെയാണ് ഇരുവർക്കും പെൺകുട്ടിയുടെ വീട്ടിലെത്താൻ സാധിച്ചത്. അ​ധി​ർ​ര​ഞ്ജ​നും കെ.​സി. വേ​ണു​ഗോ​പാ​ലും രാ​ഹു​ലി​നും പ്രി​യ​ങ്ക​യ്ക്കും ഒപ്പമുണ്ട്.

ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സി​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ് രാ​ഹു​ലും പ്രി​യ​ങ്ക​യും ഹ​ത്രാ​സ് പെ​ൺ​കു​ട്ടി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. വ​ലി​യ പ്രതിഷേധങ്ങൾക്കു​ശേ​ഷ​മാ​ണ് രാ​ഹു​ലി​ന് ഹ​ത്രാ​സ് പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്താ​ൻ സാ​ധി​ച്ച​ത്.

ഹ​ത്രാ​സ് പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലേ​ക്ക് തി​രി​ച്ച കോ​ൺ​ഗ്ര​സ് സം​ഘ​ത്തെ ഡ​ല്‍​ഹി-​നോ​യി​ഡ പാ​ത‍​യി​ലെ ടോ​ൾ ഗേ​റ്റി​നോ​ട് ചേ​ർ​ന്ന് ബാ​രി​ക്കേ​ഡു​ക​ള്‍ തീ​ര്‍​ത്ത് വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹം ത​ട​ഞ്ഞി​രു​ന്നു. ഇ​രു​വ​ർ​ക്കു​മൊ​പ്പം കോ​ണ്‍​ഗ്ര​സി​ന്‍റെ 30 ലേ​റെ എം​പി​മാ​രും നേ​താ​ക്ക​ന്‍​മാ​രും ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രും ഉണ്ടായിരുന്നു.

പോ​ലീ​സി​നേ​യും അ​ര്‍​ധ​സൈ​ന്യ​ത്തേ​യും വി​ന്യ​സി​ച്ചി​രു​ന്നെ​ങ്കി​ലും പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്ത് കൂ​ടി​യാ​ണ് നേ​താ​ക്ക​ളെ ക​ട​ത്തി​വി​ട്ട​ത്. പ്രി​യ​ങ്ക ഗാ​ന്ധി ഓ​ടി​ച്ച കാ​റി​ലാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി നോ​യി​ഡ അ​തി​ര്‍​ത്തി​യി​ലെ​ത്തി​യ​ത്. ഹാ​ത്രാ​സി​ലെ കു​ടും​ബ​ത്തെ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​ല്‍ നി​ന്നും ത​ന്നെ ത​ട​യാ​ന്‍ ഒ​രു ശ​ക്തി​ക്കും സാ​ധി​ക്കി​ല്ലെ​ന്നും കു​ടും​ബ​ത്തെ ക​ണ്ടി​രി​ക്കു​മെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞി​രു​ന്നു.

രാ​ഹു​ലി​നും പ്രി​യ​ങ്ക​യ്ക്കും പു​റ​മേ മ​റ്റ് മൂ​ന്നു നേ​താ​ക്ക​ൾ‌​ക്കു​മാ​ണ് ഹ​ത്രാ​സി​ലേ​ക്ക് പോ​കാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്.

ഹ​ത്രാ​സ് പെ​ൺ​കു​ട്ടി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ രാ​ഹു​ലി​നെ​യും പ്രി​യ​ങ്ക​യെ​യും ക​ഴി​ഞ്ഞ ദി​വ​സ​വും യു​പി പോ​ലീ​സ് ത​ട​ഞ്ഞി​രു​ന്നു. പി​ന്നീ​ട് അ​റ​സ്റ്റ് ചെ​യ്ത​ശേ​ഷം ഇ​രു​വ​രെ​യും വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു.