മാ​വോ​യി​സ്റ്റ് നേ​താ​വി​നെ അ​നു​യാ​യി​ക​ൾ വ​ധി​ച്ചു

08:00 PM Oct 03, 2020 | Deepika.com
ബി​ജാ​പു​ർ: എ​ട്ട് ല​ക്ഷം രൂ​പ പോ​ലീ​സ് ത​ല​യ്ക്ക് വി​ല​യി​ട്ടി​രു​ന്ന മാ​വോ​യി​സ്റ്റ് നേ​താ​വി​നെ അ​നു​യാ​യി​ക​ൾ വെ​ടി​വ​ച്ചു കൊ​ന്നു. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​രു​ന്ന മോ​ഡി​യ വീ​ജ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ഛത്തീ​സ്ഗ​ഡ് പോ​ലീ​സ് അ​റി​യി​ച്ചു.

പ​ടി​ഞ്ഞാ​റ​ൻ ബ​സ്ത​ർ മേ​ഖ​ല​യി​ൽ മാ​വോ​യി​സ്റ്റു​ക​ളു​ടെ നീ​ക്ക​ത്തി​ന് ചു​ക്കാ​ൻ പി​ടി​ച്ച​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട നേ​താ​വ്. നി​ര​വ​ധി സാ​ധാ​ര​ണ​ക്കാ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​യി​രു​ന്നു.

സാ​ധാ​ര​ണ​ക്കാ​രെ കൊ​ല​പ്പെ​ടു​ത്തു​ന്ന സം​ഭ​വ​ത്തി​ൽ മാ​വോ​യി​സ്റ്റു​ക​ൾ​ക്കി​ട​യി​ൽ നി​ൽ​ക്കു​ന്ന ഭി​ന്ന​ത​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് വി​ല​യി​രു​ത്ത​ൽ. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് ബ​സ്ത​ർ റേ​ഞ്ച് ഐ​ജി പ​റ​ഞ്ഞു.