ബംഗളൂരു: ബംഗളൂരു മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. വിശദമായ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി ബിനീഷിന് നോട്ടീസ് നൽകി.
ചൊവ്വാഴ്ച ബംഗളൂരു ശാന്തിനഗറിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അനൂപ് മുഹമ്മദിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.
പണമിടപാടുമായി ബന്ധപ്പെട്ടാണ് ബിനീഷിനെ വളിപ്പിച്ചതെന്നാണ് വിവരം.
ബംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യും
04:58 PM Oct 03, 2020 | Deepika.com