നോയിഡ: യുപിയിലെ ഹത്രാസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്കു പോകാൻ രാഹുൽ ഗാന്ധിയേയും സംഘത്തെയും അനുവദിച്ച് പോലീസ്. എന്നാൽ ടോൾ ഗേറ്റിൽ പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടി.
രാഹുൽ ഗാന്ധിയുടെ വാഹനത്തിനൊപ്പം പ്രവർത്തകർ ടോൾ ഗേറ്റ് വരെയെത്തി. ഇതിനു പിന്നാലെ സംഘർഷമുണ്ടാകുകയായിരുന്നു. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി.
രാഹുലിനും പ്രിയങ്കയ്ക്കും പുറമേ മറ്റ് മൂന്നു നേതാക്കൾക്കുമാണ് ഹത്രാസിലേക്ക് പോകാൻ അനുമതി നൽകിയിട്ടുള്ളത്. നേരത്തേ, രാഹുലിന്റെ വഴി തടയാനുറച്ച് യോഗി ആദിത്യനാഥ് സർക്കാർ ഡല്‍ഹി– നോയിഡ പാത അടച്ചിരുന്നു.
എന്നാൽ പ്രതിഷേധം ശക്തമാകുമെന്ന റിപ്പോർട്ടുകളെ തുടർന്ന് യാത്രാ അനുമതി നൽകുകയായിരുന്നു.
രാഹുലും പ്രിയങ്കയും ഹത്രാസിലേക്ക് പുറപ്പെട്ടു; നോയിഡയിലെ ടോൾ ഗേറ്റിൽ സംഘർഷം
04:38 PM Oct 03, 2020 | Deepika.com