യു​പി പോ​ലീ​സ് മേ​ധാ​വി ഹ​ത്രാ​സി​ൽ; പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ ക​ണ്ടു

03:34 PM Oct 03, 2020 | Deepika.com
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​ത്രാ​സി​ൽ ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​ടെ വീ​ട് യു​പി പോ​ലീ​സ് മേ​ധാ​വി എ​ച്ച്.​സി. അ​വാ​സ്തി സ​ന്ദ​ർ​ശി​ച്ചു. പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ഡി​ജി​പി സം​സാ​രി​ച്ചു.

മൃ​ത​ദേ​ഹം നി​ർ​ബ​ന്ധി​ച്ച് സം​സ്ക​രി​ച്ച​തി​ൽ‌ ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​നെ​തി​രേ കു​ടും​ബാം​ഗ​ങ്ങ​ൾ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി. മൃ​ത​ദേ​ഹ​ത്തി​ന്‍റെ ഫോ​ട്ടോ പോ​ലും കാ​ണി​ക്കാ​ൻ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ത‍​യാ​റാ​യി​ല്ലെ​ന്നും നു​ണ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​കാ​ൻ ത​യാ​റാണെ​ന്നും ഇ​ര​യു​ടെ കു​ടും​ബം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, എ​ല്ലാ പ​രാ​തി​ക​ൾ​ക്കും പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്ന് ഡി​ജി​പി കു​ടും​ബ​ത്തെ അ​റി​യി​ച്ചു.