നി​യ​മ​പാ​ല​ക​ൻ അന്തക​നാ​കു​മ്പോ​ൾ...! എ​റ​ണാ​കു​ള​ത്ത് വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച എ​സ്ഐ അ​റ​സ്റ്റി​ൽ

11:00 AM Oct 03, 2020 | Deepika.com
കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച എ​സ്ഐ ​അ​റ​സ്റ്റി​ല്‍. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ബാ​ബു മാ​ത്യു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മു​ളം​തു​രു​ത്തി സ്‌​റ്റേ​ഷ​നി​ല്‍ അ​ഡീ​ഷ​ണ​ല്‍ എ​സ്‌​ഐ ആ​യി​രു​ന്ന​പ്പോ​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഒ​രു​വ​ര്‍​ഷ​ത്തോ​ളം പീ​ഡി​പ്പി​ച്ചെ​ന്ന് വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

വീ​ട്ട​മ്മ കൊ​ച്ചി ഡി​സി​പി ജി. ​പൂ​ങ്കു​ഴ​ലി​ക്ക് ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ മു​ളം​തു​രു​ത്തി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ളെ അ‌​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​ര്‍​വീ​സി​ല്‍ നി​ന്നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ ഒ​ളി​വി​ല്‍ പോ​യ ബാ​ബു മാ​ത്യു മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ന് ശ്ര​മി​ച്ചു​വെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. തു​ട​ര്‍​ന്ന് സ്‌​റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കോ​വി​ഡ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി.