പീ​ഡ​ന പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ല; മ​ധ്യ​പ്ര​ദേ​ശി​ൽ ദ​ളി​ത് യു​വ​തി ജീ​വ​നൊ​ടു​ക്കി

09:04 AM Oct 03, 2020 | Deepika.com
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ല്‍ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ ദ​ളി​ത് യു​വ​തി ജീ​വ​നൊ​ടു​ക്കി. നാ​ല് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് മൂ​ന്ന് പേ​ര്‍ ചേ​ര്‍​ന്ന് പീ​ഡി​പ്പി​ച്ച 33കാ​രി​യെ വെ​ള്ളി​യാ​ഴ്ച​യാ​ണ് ന​ര്‍​സിം​ഗ്പു​രി​ലെ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

പ​രാ​തി​യു​മാ​യി യു​വ​തി പോ​ലീ​സി​നെ സ​മീ​പി​ച്ചു​വെ​ങ്കി​ലും പോ​ലീ​സ് കേ​സെ​ടു​ക്കാ​ന്‍ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു. പ​രാ​തി​യു​മാ​യി എ​ത്തി​യ യു​വ​തി​യെ​യും ഭ​ര്‍​ത്താ​വി​നെ​യും പോ​ലീ​സ് ഔ​ട്ട്‌​പോ​സ്റ്റി​ല്‍ ത​ട​ഞ്ഞു വ​ച്ചു​വെ​ന്ന് യു​വ​തി​യു​ടെ അ​ടു​ത്ത ബ​ന്ധു പ​റ​ഞ്ഞു.

എ​ന്നാ​ല്‍ സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ തു​ട​ര്‍​ന്ന് യു​വ​തി​യു​ടെ കു​ടും​ബ​ത്തി​ന്റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഒ​രാ​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

വെ​ള്ളി​യാ​ഴ്ച വീ​ടി​ന് സ​മീ​പം വെ​ള്ള​മെ​ടു​ക്കാ​ന്‍ പോ​യ യു​വ​തി​യെ അ​യ​ല്‍​ക്കാ​രി പീ​ഡ​ന​കാ​ര്യം പ​റ​ഞ്ഞ് പ​രി​ഹ​സി​ച്ചി​രു​ന്നു. ഇ​വ​ര്‍​ക്കെ​തി​രെ ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​കു​റ്റം ചു​മ​ത്തി പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​ക​ളി​ലൊ​രാ​ളു​ടെ അ​ച്ഛ​ന്‍ മോ​തി​ലാ​ല്‍ ചൗ​ധ​രി​ക്കെ​തി​രെ​യും പോ​ലീ​സ് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ എ​എ​സ്‌​ഐ മി​ശ്രി​ലാ​ല്‍ കൊ​ടാ​പ്പ​യെ സ​ര്‍​വീ​സി​ല്‍ നി​ന്നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു​വെ​ന്നും ജോ​ലി ചെ​യ്യു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ​തി​ന് അ​റ​സ്റ്റ് ചെ​യ്തു​വെ​ന്നും ന​ര്‍​സിം​ഗ്പു​ര്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വ്യ​ക്ത​മാ​ക്കി. കൂ​ടാ​തെ അ​ഡീ​ഷ​ണ​ല്‍ എ​സ്പി ര​ജേ​ഷ് ചൗ​ദ​രി, എ​സ്ഡി​ഒ​പി സീ​താ​റാം യാ​ദ​വ് എ​ന്നി​വ​രെ അ​ടി​യ​ന്ത​ര​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്യാ​ന്‍ മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍ നി​ര്‍​ദ്ദേ​ശം ന​ല്‍​കി.