സു​ഹൃ​ത്ത് പെ​ട്ടെ​ന്ന് സൗ​ഖ്യ​മാ​ക​ട്ടെ; ട്രം​പി​ന് കോ​വി​ഡ് മു​ക്തി ആ​ശം​സി​ച്ച് മോ​ഡി

02:16 AM Oct 03, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി : അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​നും ഭാ​ര്യ മെ​ലാ​നി​യ​യ്ക്കും കോ​വി​ഡ് പോ​സീ​റ്റീ​വ് ആ​യ​തി​നു​പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന് സൗ​ഖ്യം ആ​ശം​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ഡി.

’സു​ഹൃ​ത്ത് ട്രം​പ്’ എ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ടാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ഡി ട്വി​റ്റ​റി​ൽ ട്രം​പി​ന് ആ​ശം​സ നേ​ർ​ന്ന​ത്.

’സു​ഹൃ​ത്ത് ട്രം​പ്’ പെ​ട്ട​ന്ന് സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നാ​യി​രു​ന്നു മോ​ഡി​യു​ടെ ട്വീ​റ്റ്. കോ​വി​ഡ് ബാ​ധ​യെ കു​റി​ച്ചു​ള​ള യ​ഥാ​ർ​ത്ഥ വി​വ​ര​ങ്ങ​ൾ ഇ​ന്ത്യ​യും ചൈ​ന​യും ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ലെ​ന്ന് ട്രം​പ് ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​പി​ച്ചി​രു​ന്നു.

പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ചാ​ര​ണ​ത്തി​നി​ടെ ജോ ​ബൈ​ഡ​നു​മാ​യു​ള്ള ആ​ദ്യ സം​വാ​ദ​ത്തി​നി​ട​യി​ലാ​യി​രു​ന്നു ഈ ​ആ​രോ​പ​ണം.