പ്രി​യം ഗാ​ർ​ഗ് മി​ന്നി; ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​ന് 165 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

09:42 PM Oct 02, 2020 | Deepika.com
ദു​ബാ​യ്: ഐ​പി​എ​ല്ലി​ൽ സ​ണ്‍​റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രേ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​ന് 165 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഹൈ​ദ​രാ​ബാ​ദ് നി​ശ്ചി​ത 20 ഓ​വ​റി​ല്‍ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 164 റ​ണ്‍​സെ​ടു​ത്തു. 26 പ​ന്തി​ൽ 51 റ​ൺ​സെ​ടു​ത്ത പ്രി​യം ഗാ​ർ​ഗാ​ണ് ടോ​പ് സ്കോ​റ​ർ.

ഹൈ​ദ​രാ​ബാ​ദി​ന് ആ​ദ്യ ഓ​വ​റി​ല്‍ ത​ന്നെ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. ഓ​പ്പ​ണ​ര്‍ ജോ​ണി ബെ​യ​ര്‍​സ്‌​റ്റോ റ​ൺ​സൊ​ന്നും എ​ടു​ക്കാ​തെ മ​ട​ങ്ങി. ക്യാ​പ്റ്റ​ന്‍ ഡേ​വി​ഡ് വാ​ര്‍​ണ​റും മ​നീ​ഷ് പാ​ണ്ഡെ​യും ഇ​ന്നിം​ഗ്സ് മു​ന്നോ​ട്ടു​കൊ​ണ്ടു പോ​ക​വെ എ​ട്ടാം ഓ​വ​റി​ല്‍ ഷാ​ര്‍​ദു​ല്‍ താ​ക്കൂ​ര്‍ പാ​ണ്ഡെ​യെ(21 പ​ന്തി​ൽ 29) മ​ട​ക്കി. പി​ന്നാ​ലെ വാ​ർ​ണ​റും(29 പ​ന്തി​ൽ 28) പു​റ​ത്താ​യി.

തൊ​ട്ട​ടു​ത്ത പ​ന്തി​ല്‍ പ്രി​യം ഗാ​ര്‍​ഗു​മാ​യു​ള്ള ആ​ശ​യ​ക്കു​ഴ​പ്പ​ത്തെ തു​ട​ര്‍​ന്ന് കെ​യ്ന്‍ വി​ല്യം​സ​ൺ (13 പ​ന്തി​ൽ 9) റ​ണ്ണൗ​ട്ടാ​യി. തു​ട​ർ​ന്നു പ്രി​യം ഗാ​ര്‍​ഗും-​അ​ഭി​ഷേ​ക് ശ​ര്‍​മ​യും ചേ​ർ​ന്നു ഹൈ​ദ​രാ​ബാ​ദി​നെ മു​ന്നോ​ട്ടു ന​യി​ക്കു​ക​യാ​യി​രു​ന്നു. 24 പ​ന്തു​ക​ള്‍ നേ​രി​ട്ട അ​ഭി​ഷേ​ക് ശ​ര്‍​മ ഒ​രു സി​ക്‌​സും നാ​ലു ഫോ​റു​മ​ട​ക്കം 31 റ​ണ്‍​സെ​ടു​ത്തു.

ദീ​പ​ക് ചാ​ഹ​ർ ര​ണ്ടും സാം ​ക​റ​ൻ, ഷ​ർ​ദു​ൽ താ​ക്കൂ​ർ, പീ​യു​ഷ് ചൗ​ള എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും നേ​ടി.