മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 15,591 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്; 424 മ​ര​ണം

09:13 PM Oct 02, 2020 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ 15,591 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 14,16,513 ആ​യി വ​ർ​ധി​ച്ചു. ബു​ധ​നാ​ഴ്ച 424 മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 37,480 ആ​യ​താ​യും മ​ഹാ​രാ​ഷ്ട്ര ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച 13,294 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​തു​വ​രെ 11,17,720 പേ​രാ​ണ് പൂ​ർ​ണ​മാ​യും കോ​വി​ഡ് മു​ക്ത​രാ​യ​ത്. നി​ല​വി​ൽ 2,60,876 രോ​ഗി​ക​ൾ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

ഇ​തു​വ​രെ 69,60,203 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. 21,94,347 പേ​രാ​ണ് ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ൽ 29,051 പേ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റൈ​നി​ലാ​ണ്.