തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്.
യുഎഇ കോണ്‍സുലേറ്റിൽ നിന്നും പാരിതോഷികം വാങ്ങിയാണ് പ്രതിപക്ഷ നേതാവ് പ്രോട്ടോക്കോൾ ലംഘിച്ചത്. മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷ മാനദണ്ഡം ചെന്നിത്തലയ്ക്കും ബാധകമാണെന്നും കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന കാര്യം അദ്ദേഹം ഓർക്കണമെന്നും കോടിയേരി പരിഹസിച്ചു.
ഹത്രാസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വസതി സന്ദർശിക്കാൻ പോയി രാഹുൽ ഗാന്ധി എംപിയെ ഉത്തർപ്രദേശ് പോലീസ് കൈയേറ്റം ചെയ്ത നടപടി അപലപനീയമാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ചെന്നിത്തല പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന് കോടിയേരി
07:54 PM Oct 02, 2020 | Deepika.com