ചെ​ന്നൈ​യ്ക്ക് ജ​യി​ക്ക​ണം; ഹൈ​ദ​രാ​ബാ​ദി​ന് ബാ​റ്റിം​ഗ്

07:25 PM Oct 02, 2020 | Deepika.com
ദു​ബാ​യി: ഐ​പി​എ​ല്ലി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​തി​രേ ടോ​സ് നേ​ടി​യ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. മൂ​ന്ന് ക​ളി​ക​ളി​ൽ ഒ​ന്ന് മാ​ത്രം ജ​യി​ച്ച ഇ​രു​ടീ​മി​നും ഇ​ന്ന് ജ​യം നി​ർ​ണാ​യ​ക​മാ​ണ്. പോ​യി​ന്‍റ് പ​ട്ടി​ക​യി​ലെ അ​വ​സാ​ന സ്ഥാ​ന​ക്കാ​രാ​ണ് ഇ​ന്ന് ജ​യ​ത്തി​നാ​യി പോ​ര​ടി​ക്കു​ന്ന​ത്.

മും​ബൈ​യ്ക്കെ​തി​രേ ജ​യി​ച്ചു തു​ട​ങ്ങി​യ എം.​എ​സ്.​ധോ​ണി​ക്കും സം​ഘ​ത്തി​നും പി​ന്നാ​ലെ വ​ന്ന ര​ണ്ടു തു​ട​ർ തോ​ൽ​വി​ക​ൾ തി​രി​ച്ച​ടി​യാ​യി. മും​ബൈ​യ്ക്കെ​തി​രേ ജ​യ​മൊ​രു​ക്കി​യ അ​മ്പാ​ട്ടി റാ​യി​ഡു പ​രി​ക്ക് മാ​റി തി​രി​ച്ചെ​ത്തു​ന്ന​ത് ധോ​ണി​ക്ക് ആ​ശ്വാ​സ​മാ​കും.

ഈ ​സീ​സ​ണി​ൽ ഇ​തു​വ​രെ ക​ളി​ക്കാ​തി​രു​ന്ന വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഓ​ൾ​റൗ​ണ്ട​ർ ഡെ​യ്‌ൻ ​ബ്രാ​വോ​യും ഇ​ന്ന് ചെ​ന്നൈ​യ്ക്കാ​യി ക​ള​ത്തി​ലി​റ​ങ്ങും. പേ​സ​ർ ഷ​ർ​ദു​ൽ ഠാ​ക്കൂ​റി​നെ​യും ധോ​ണി അ​ന്തി​മ ഇ​ല​വ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ആ​ദ്യ ര​ണ്ടു മ​ത്സ​ര​ത്തി​ലും തോ​റ്റ സ​ണ്‍​റൈ​സേ​ഴ്സ് മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ​തി​രേ നേ​ടി​യ ജ​യ​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​ന്നി​റ​ങ്ങു​ന്ന​ത്. ബൗ​ള​ർ​മാ​രു​ടെ മി​ക​വി​ൽ 15 റ​ണ്‍​സി​ന്‍റെ വി​ജ​യ​മാ​ണ് സ​ണ്‍​റൈ​സേ​ഴ്സ് നേ​ടി​യ​ത്.