തിരുവനന്തപുരം: ചരിത്രത്തിന്റെ അപനിർമിതിയാണ് ഇപ്പോൾ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഹാത്മാഗാന്ധിയുടെ കേരള സന്ദർശനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ജനാധിപത്യത്തിന്റെ സവിശേഷതകളെ വ്യക്തമായി മനസിലാക്കാൻ സാധിക്കുന്നത് അവയ്ക്കു പിന്നിലുള്ള ചരിത്രത്തിലൂടെയാണ്. എന്നാൽ അധികാരം കൈയാളുന്നവർ തന്നെ ചരിത്രത്തിന്റെ അപനിർമിതിക്കു കാരണമാവുന്നതാണ് ഇന്ന് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളി- അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഭരണഘടനയുടെ സത്ത ഇല്ലാതാക്കുന്നതും മത നിരപേക്ഷതയ്ക്കു വെല്ലുവിളി ഉയർത്തുന്നതുമായ പ്രവർത്തനങ്ങളാണ് ഇന്ന് രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചരിത്രത്തിന്റെ അപനിർമിതി ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി: പിണറായി
06:47 PM Oct 02, 2020 | Deepika.com