തൃ​ശൂ​രി​ൽ 812 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്; 805 സ​ന്പ​ർ​ക്കം; 6389 രോ​ഗി​ക​ൾ ചി​കി​ത്സ​യി​ൽ

06:42 PM Oct 02, 2020 | Deepika.com
തൃ​ശൂ​ർ: തൃ​ശൂ​ർ ജി​ല്ല​യി​ലെ 812 പേ​ർ​ക്ക് കൂ​ടി വെ​ള്ളി​യാ​ഴ്ച കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. 270 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ജി​ല്ല​യി​ൽ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 6389 ആ​ണ്. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ 144 പേ​ർ മ​റ്റു ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 15066 ആ​ണ്. അ​സു​ഖ​ബാ​ധി​ത​രാ​യ 8546 പേ​രെ​യാ​ണ് ആ​കെ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്.

വെ​ള്ളി​യാ​ഴ്ച ജി​ല്ല​യി​ൽ സ​ന്പ​ർ​ക്കം വ​ഴി 805 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 10 കേ​സു​ക​ളു​ടെ ഉ​റ​വി​ടം അ​റി​യി​ല്ല. സ​ന്പ​ർ​ക്ക ക്ല​സ്റ്റ​റു​ക​ൾ ഇ​വ​യാ​ണ്: ജൂ​ബി​ലി മി​ഷ​ൻ ഹോ​സ്പി​റ്റ​ൽ ക്ല​സ്റ്റ​ർ (3 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ) 10, അ​ശ്വി​നി ഹോ​സ്പി​റ്റ​ൽ ക്ല​സ്റ്റ​ർ 2, ഏ​ഷ്യ​ൻ പെ​യി​ൻ​റ്സ് കു​ട്ട​നെ​ല്ലൂ​ർ ക്ല​സ്റ്റ​ർ 1, ദ​യ ഹോ​സ്പി​റ്റ​ൽ ക്ല​സ്റ്റ​ർ (ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ) 1, ഒ​ല്ലൂ​ർ യൂ​നി​യ​ൻ ക്ല​സ്റ്റ​ർ 1, റോ​യ​ൽ ഹോ​സ്പി​റ്റ​ൽ ക്ല​സ്റ്റ​ർ (ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ) 1, സ​ണ്‍ ഹോ​സ്പി​റ്റ​ൽ ക്ല​സ്റ്റ​ർ (ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ) 1, ശ​ക്ത​ൻ മാ​ർ​ക്ക​റ്റ് ക്ല​സ്റ്റ​ർ 1. മ​റ്റ് സ​ന്പ​ർ​ക്ക കേ​സു​ക​ൾ 772. കൂ​ടാ​തെ 2 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും 3 ഫ്ര​ന്‍റ് ലൈ​ൻ വ​ർ​ക്ക​ർ​മാ​ർ​ക്കും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​ന്ന 6 പേ​ർ​ക്കും വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന ഒ​രാ​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

രോ​ഗി​ക​ളി​ൽ 60 വ​യ​സി​ന് മു​ക​ളി​ൽ 48 പു​രു​ഷ​ൻ​മാ​രും 50 സ്ത്രീ​ക​ളും 10 വ​യ​സി​ന് താ​ഴെ 26 ആ​ണ്‍​കു​ട്ടി​ക​ളും 35 പെ​ണ്‍​കു​ട്ടി​ക​ളു​മു​ണ്ട്.

9947 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 363 പേ​രെ​യാ​ണ് വെ​ള്ളി​യാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പു​തു​താ​യി പ്ര​വേ​ശി​പ്പി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച 3742 പേ​ർ​ക്ക് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി. മൊ​ത്തം 4401 സാ​ന്പി​ളു​ക​ളാ​ണ് വെ​ള്ളി​യാ​ഴ്ച പ​രി​ശോ​ധി​ച്ച​ത്. ഇ​തു​വ​രെ ആ​കെ 162916 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച 446 ഫോ​ണ്‍ വി​ളി​ക​ളാ​ണ് ജി​ല്ലാ ക​ണ്‍​ട്രോ​ൾ സെ​ല്ലി​ല്ലേ​ക്ക് വ​ന്ന​ത്. 76 പേ​ർ​ക്ക് സൈ​ക്കോ സോ​ഷ്യ​ൽ കൗ​ണ്‍​സി​ല​ർ​മാ​ർ വ​ഴി കൗ​ണ്‍​സി​ലിം​ഗ് ന​ൽ​കി. വെ​ള്ളി​യാ​ഴ്ച റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലു​മാ​യി 480 പേ​രെ ആ​കെ സ്ക്രീ​നിം​ഗ് ചെ​യ്തി​ട്ടു​ണ്ട്.