93 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ കൂ​ടി കോ​വി​ഡ് ബാ​ധി​ത​ർ; 77,482 രോ​ഗി​ക​ൾ ചി​കി​ത്സ​യി​ൽ

06:09 PM Oct 02, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 93 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​വ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണു രോ​ഗം ബാ​ധി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം 27, ക​ണ്ണൂ​ർ 23, എ​റ​ണാ​കു​ളം 11, കാ​സ​ർ​ഗോ​ഡ് 6, പ​ത്ത​നം​തി​ട്ട, കോ​ഴി​ക്കോ​ട് 5 വീ​തം, കോ​ട്ട​യം, വ​യ​നാ​ട് 4 വീ​തം, ആ​ല​പ്പു​ഴ 3, കൊ​ല്ലം, തൃ​ശൂ​ർ 2 വീ​തം, മ​ല​പ്പു​റം 1 എ​ന്നി​ങ്ങ​നെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണു രോ​ഗം ബാ​ധി​ച്ച​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ 3 ഐ​എ​ൻ​എ​ച്ച്എ​സ് ജീ​വ​ന​ക്കാ​ർ​ക്കും രോ​ഗം ബാ​ധി​ച്ചു

സം​സ്ഥാ​ന​ത്തു രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 4092 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. തി​രു​വ​ന​ന്ത​പു​രം 357, കൊ​ല്ലം 295, പ​ത്ത​നം​തി​ട്ട 218, ആ​ല​പ്പു​ഴ 342, കോ​ട്ട​യം 174, ഇ​ടു​ക്കി 93, എ​റ​ണാ​കു​ളം 212, തൃ​ശൂ​ർ 270, പാ​ല​ക്കാ​ട് 221, മ​ല​പ്പു​റം 951, കോ​ഴി​ക്കോ​ട് 423, വ​യ​നാ​ട് 75, ക​ണ്ണൂ​ർ 303, കാ​സ​ർ​ഗോ​ഡ് 158 എ​ന്നി​ങ്ങ​നേ​യാ​ണ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യ​ത്.

ഇ​തോ​ടെ 77,482 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 1,35,144 പേ​ർ ഇ​തു​വ​രെ കോ​വി​ഡി​ൽ നി​ന്നും മു​ക്തി നേ​ടി.