വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കാ​ണാ​താ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി

06:06 PM Oct 02, 2020 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ന​ന്ദെ​ദ് ജി​ല്ല​യി​ലെ സ​ഹ​സ്ര​കു​ന്ദ് വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ കാ​ണാ​താ​യ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രി​ൽ മൂ​ന്നു പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പ്ര​വീ​ണ്‍ വ​ല്ലം​ഷെ​ട്ട​വാ​ര്‍ എ​ന്ന​യാ​ളു​ടെ​യും ഭാ​ര്യ​യു​ടെ​യും ഇ​ള​യ മ​ക​ന്‍റെ​യും മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

സെപ്റ്റംബർ 25നാ​ണ് ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ര്‍ വീ​ണ് കാ​ണാ​താ​കു​ന്ന​ത്. സെ​പ്തം​ബ​ര്‍ 28, 29 തീ​യ​തി​ക​ളി​ലാ​യി ഭാ​ര്യ​യു​ടെ​യും 11 വ​യ​സു​ള്ള മ​ക​ന്‍റെ​യും മൃ​ത​ദേ​ഹം വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. അ​തി​നു ശേ​ഷം പ്ര​വീ​ണി​ന്‍റെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഇ​നി 13, 20 വ​യ​സു​ള്ള ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളെ കൂ​ടി ക​ണ്ടെ​ത്താ​നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ് സ​ഹ​സ്ര​കു​ന്ദ് വെ​ള്ള​ച്ചാ​ട്ടം.