വയനാട്: സമൂഹമാധ്യമങ്ങളില്‍ തന്റെതെന്ന രീതിയില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടിയുമായി വയനാട് കളക്ടര്‍ ഡോ.അദീല അബ്ദുള്ള. കോവിഡ് വന്നുപോയവരില്‍ ശ്വാസകോശ രോഗം വരുമെന്നും ആയുസ് കുറയുമെന്നുമാണ് വയനാട് കളക്ടറുടെ പേരില്‍ വ്യാജ സന്ദേശം പ്രചരിച്ചത്.
ജനങ്ങളിൽ പരിഭ്രാന്തിപരത്തുന്ന വസ്തുതാവിരുദ്ധമായ സന്ദേശം പ്രചരിപ്പിക്കുന്നത് ഗുരുതരകുറ്റമാണെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടിയുണ്ടാകുമെന്നും കളക്ടര്‍ വ്യക്തമാക്കി.
സംഭവത്തില്‍ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്ത; നിയമനടപടിക്കൊരുങ്ങി വയനാട് കളക്ടർ
09:20 AM Oct 02, 2020 | Deepika.com