കാ​രാ​ട്ട് ഫൈ​സ​ലി​ന്‍റെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കും

09:05 AM Oct 02, 2020 | Deepika.com
കൊ​ച്ചി: ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത കൊ​ടു​വ​ള​ള്ളി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ കാ​രാ​ട്ട് ഫൈ​സ​ലി​ന്‍റെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് സൂ​ച​ന. വ്യാ​ഴാ​ഴ്ച​യാ​ണ് ഫൈ​സ​ലി​നെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ന​യ​ത​ന്ത്ര​ചാ​ന​ൽ വ​ഴി ആ​ദ്യം ക​ട​ത്തി​യ 80 കി​ലോ സ്വ​ർ​ണം വി​ൽ​ക്കാ​ൻ സ​ഹാ​യി​ച്ച​ത് ഫൈ​സ​ലാ​ണെ​ന്നാ​ണു ക​സ്റ്റം​സി​ന്‍റെ നി​ഗ​മ​നം. ഫൈ​സ​ലി​ന്‍റെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ​ത് കെ.​ടി. റ​മീ​സാ​ണെ​ന്നാ​ണ് സൂ​ച​ന.

കൊ​ടു​വ​ള്ളി എം​എ​ൽ​എ പി.​ടി.​എ. റ​ഹീം അ​ധ്യ​ക്ഷ​നാ​യ പാ​ർ​ട്ടി​യു​ടെ പ്ര​ധാ​ന നേ​താ​വാ​യി​രു​ന്നു കാ​രാ​ട്ട് ഫൈ​സ​ൽ. ഈ ​പാ​ർ​ട്ടി ഇ​പ്പോ​ൾ ഐ​എ​ൻ​എ​ല്ലി​ൽ ല​യി​ച്ചി​ട്ടു​ണ്ട്.