ബാഴ്സലോണ: പകുതിസമയം 10 പേരുമായി കളിച്ച ബാഴ്സലോണ എതിരില്ലാത്ത മൂന്നു ഗോളിന് സെൽറ്റാ വിഗോയെ വീഴ്ത്തി. സ്പാനിഷ് കൗമാരതാരം അൻസു ഫാത്തി, റൊബെർട്ടോ എന്നിവരാണ് ബാഴ്സയ്ക്കായി സ്കോർ ചെയ്തത്.
സെൽറ്റാ വിഗോയുടെ ഒലാസയുടെ ഓൺഗോൾ ഗോളെണ്ണം മൂന്നാക്കി. സീസണിലെ രണ്ടു മത്സരങ്ങളിലെ മൂന്നാം ഗോളായിരുന്നു ഫാത്തിയുടത്. 42 ാം മിനിറ്റിൽ രണ്ട് മഞ്ഞകണ്ട് ക്ലെമന്റ് ലെൻഗ്ലറ്റ് പുറത്തുപോയതോടെ 10 പേരുമായാണ് ബാഴ്സ കളി തുടർന്നത്.
മെസിയുടെ ക്രോസ് കാലിൽ തട്ടിയാണ് ലൂക്കാസ് ഒലാസ ഓൺഗോൾ ഉടമയായത്. ഇഞ്ചുറി ടൈമിലായിരുന്നു സെർജിയോ റൊബെർട്ടോയുടെ ഗോൾ.
ഫാത്തി വീണ്ടും; ബാഴ്സ സെൽറ്റാ വിഗോയെ വീഴ്ത്തി
06:14 AM Oct 02, 2020 | Deepika.com