രോ​ഹി​ത്തി​ന് അ​ർ​ധ സെ​ഞ്ചു​റി; പ​ഞ്ചാ​ബി​ന് 192 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

11:27 PM Oct 01, 2020 | Deepika.com
അ​ബു​ദാ​ബി: ഐ​പി​എ​ല്ലി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രെ കിം​ഗ്സ് ഇ​ല​വ​ൺ പഞ്ചാബിനെതിരെ 192 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. മെ​ല്ലെ തു​ട​ങ്ങി​യ മും​ബൈ അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ആ​ളി​ക്ക​ത്തി​യ​തോ​ടെ​യാ​ണ് സ്കോ​ർ ഇ​രു​ന്നൂ​റി​ന​രി​കെ എ​ത്തി​യ​ത്. മും​ബൈ നി​ശ്ചി​ത 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 191 റ​ൺ​സ് നേ​ടി.

ആ​ദ്യ പ​ത്തോ​വ​റി​ല്‍ 62 മാ​ത്രം നേ​ടി​യ മും​ബൈ അ​ടു​ത്ത പ​ത്തോ​വ​റി​ല്‍ 129 റ​ണ്‍​സ് നേ​ടു​ക​യാ​യി​രു​ന്നു. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ പൊ​ള്ളാ​ര്‍​ഡും ഹാ​ര്‍​ദ്ദി​ക് പാ​ണ്ഡ്യ​യു​മാ​ണ് പ​ഞ്ചാ​ബി​നു​മേ​ൽ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്.

മും​ബൈ​യ്ക്കാ​യി നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ 45 പ​ന്തി​ൽ മൂ​ന്ന് സി​ക്സു​ക​ളു​ടെ അ​ക​ന്പ​ടി​യോ​ടെ 70 റ​ൺ​സ് നേ​ടി. പൊ​ള്ളാ​ർ​ഡ് 20 പ​ന്തി​ൽ 47 റ​ൺ​സും പാ​ണ്ഡ്യ 11 പ​ന്തി​ൽ 30 റ​ൺ​സും നേ​ടി പു​റ​ത്താ​കാ​തെ നി​ന്നു.

പ​ഞ്ചാ​ബി​നാ​യി ഷ​മി ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി.