മലപ്പുറം: മലപ്പുറം ജില്ലയിൽ വ്യാഴാഴ്ച 968 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 602 പേർക്ക് രോഗമുക്തി. രോഗം സ്ഥിരീകരിച്ചവരിൽ 77 പേർക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗബാധയുണ്ടായവരിൽ നാല് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന ആറ് പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. അതിനിടെ വ്യാഴാഴ്ച 602 പേരാണ് ജില്ലയിൽ വിദഗ്ധ ചികിത്സയ്ക്കുശേഷം രോഗമുക്തരായത്. 17,209 പേർ ഇതുവരെ കോവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.
40,634 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 5,997 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 551 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 1,769 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവർ വീടുകളിലും കോവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്.
ഇതുവരെ ജില്ലയിൽ നിന്ന് പരിശോധനക്കയച്ച 1,70,700 സാന്പിളുകളിൽ 6,199 സാന്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ഇതുവരെ 105 പേരാണ് കോവിഡ് ബാധിതരായി ജില്ലയിൽ മരണമടഞ്ഞത്.
മലപ്പുറത്ത് 968 പേർകൂടി കോവിഡ് പോസിറ്റീവ്; 77 രോഗികളുടെ ഉറവിടം വ്യക്തമല്ല
07:31 PM Oct 01, 2020 | Deepika.com