ഫൈ​സ​ലി​ന്‍റെ ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന് കാ​രാ​ട്ട് റ​സാ​ഖ്

01:42 PM Oct 01, 2020 | Deepika.com
കോ​ഴി​ക്കോ​ട്: സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​രാ​ട്ട് ഫൈ​സ​ലി​നെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ. ഫൈ​സ​ല്‍ അ​ടു​ത്ത സു​ഹൃ​ത്താ​ണ്. ഫൈ​സ​ലി​ന് സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന് അ​റി​യി​ല്ലെ​ന്നും ഫൈ​സ​ലി​ന്‍റെ ഇ​ട​പാ​ടു​ക​ള്‍ ത​നി​ക്ക​റി​യി​ല്ലെ​ന്നും കാ​രാ​ട്ട് റ​സാ​ഖ് വ്യ​ക്ത​മാ​ക്കി.

മുസ്‌ലീം ​ലീ​ഗ് രാ​ഷ്ട്രി​യ​മാ​യി ഇ​ല്ലാ​താ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്നും ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ക​ഴ​മ്പി​ല്ലെ​ന്നും കാ​രാ​ട്ട് റ​സാ​ഖ് കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, കൊ​ടു​വ​ള്ളി​യി​ൽ നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഫൈ​സ​ലി​നെ ഉ​ച്ച​യോ​ടെ കൊ​ച്ചി​യി​ലെ​ത്തി​ക്കും. ക​സ്റ്റം​സി​ന്‍റെ കൊ​ച്ചി യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലോ​ടെ ഫൈ​സ​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

കോ​ഴി​ക്കോ​ട് യൂ​ണി​റ്റി​നെ അ​റി​യി​ക്കാ​തെ അ​തീ​വ ര​ഹ​സ്യ​മാ​യി​ട്ടാ​ണ് കൊ​ച്ചി​യി​ൽ നി​ന്ന് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ റെ​യ്ഡി​നെ​ത്തി​യ​ത്. ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കൊ​ടു​വ​ള്ളി എം​എ​ൽ​എ പി​ടി​എ റ​ഹീം അ​ധ്യ​ക്ഷ​നാ​യ പാ​ർ​ട്ടി​യു​ടെ പ്ര​ധാ​ന നേ​താ​വാ​യി​രു​ന്നു കാ​രാ​ട്ട് ഫൈ​സ​ൽ. ഈ ​പാ​ർ​ട്ടി ഇ​പ്പോ​ൾ ഐ​എ​ൻ​എ​ല്ലി​ൽ ല​യി​ച്ചി​ട്ടു​ണ്ട്.