ലക്നോ: ബാബറി മസ്ജിദ് പൊളിക്കാൻ ഗൂഢാലോചന നടത്തിയത് കോൺഗ്രസാണെന്ന് ബിജെപി നേതാവ് വിനയ് കത്യാർ. യുപിയിലെ ബിജെപി സർക്കാരിനെ പുറത്താക്കാനായിരുന്നു കോൺഗ്രസിന്റെ നീക്കം. ഇന്ത്യയിൽ ഇനിയൊരു മസ്ജിദും തകരില്ലെന്നും വിനയ് കത്യാർ പറഞ്ഞു.
ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസിൽ കുറ്റവിമുക്തരായവരിൽ പെടുന്നയാളാണ് വിനയ് കത്യാറും. പ്രതികൾക്ക് നേരിട്ടോ അല്ലാതെയോ കേസിൽ ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. സാമൂഹികവിരുദ്ധരാണ് പള്ളി പൊളിച്ചതെന്നും കോടതി കണ്ടെത്തിയിരുന്നു.
ബാബറി മസ്ജിദ് തകർത്തത് കോൺഗ്രസെന്ന് ബിജെപി നേതാവ്
11:34 AM Oct 01, 2020 | Deepika.com