കൊച്ചി: രണ്ടു ദിവസത്തെ ഉയര്‍ച്ചയ്ക്കുശേഷം സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയുടെയും പവന് 80 രൂപയുടെയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,660 രൂപയും പവന് 37,280 രൂപയുമായി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഗ്രാമിന് 70 രൂപ വര്‍ധിച്ചശേഷമാണ് ഇന്നു വിലകുറഞ്ഞത്.
കഴിഞ്ഞ മാസം ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതാണു ഇതുവരെയുള്ള റിക്കാര്‍ഡ് നിലവാരം.
സ്വര്‍ണ വില കുറഞ്ഞു
11:18 AM Oct 01, 2020 | Deepika.com