അ​തി​ർ​ത്തി​യി​ൽ പാ​ക് പ്ര​കോ​പ​നം; സൈ​നി​ക​ന് വീ​ര​മൃ​ത്യു

09:10 AM Oct 01, 2020 | Deepika.com
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ പൂ​ഞ്ച് ജി​ല്ല​യി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ പാ​ക് സൈ​ന്യം ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ സൈ​നി​ക​ന് വീ​ര​മൃ​ത്യു. മ​റ്റൊ​രു സൈ​നി​ക​ന് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

പാ​ക് സൈ​ന്യം മോ​ര്‍​ട്ടാ​ര്‍ ഷെ​ല്ലാ​ക്ര​മ​ണ​വും വ്യാ​പ​ക വെ​ടി​വ​യ്പ്പും ന​ട​ത്തി​യെ​ന്നും ഇ​ന്ത്യ​ന്‍ സൈ​ന്യം തി​രി​ച്ച​ടി​ച്ചു​വെ​ന്നും പ്ര​തി​രോ​ധ വ​ക്താ​വ് അ​റി​യി​ച്ചു.

പാ​ക് സൈ​ന്യം പ്ര​കോ​പ​ന​മി​ല്ലാ​തെ​യാ​ണ് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​തെ​ന്ന് പ്ര​തി​രോ​ധ വ​ക്താ​വ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി മാ​ന്‍​കോ​ട്ട് മേ​ഖ​ല​യെ​യും കു​ഗ്രാ​മ​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ട് പാ​ക്കി​സ്ഥാ​ന്‍ അ​ക്ര​മം അ​ഴി​ച്ചു വി​ടു​ക​യാ​ണെ​ന്നും സെ​പ്റ്റം​ബ​റി​ല്‍ 46 ത​വ​ണ പാ​ക് സൈ​ന്യം ക​രാ​ര്‍ ലം​ഘി​ച്ച​തെ​ന്നും പ്ര​തി​രോ​ധ വ​ക്താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​ന് പാ​ക് സൈ​ന്യം ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ല്‍ ര​ജൗ​രി ജി​ല്ല​യി​ലെ സു​ന്ദ​ര്‍​ബാ​നി സെ​ക്ട​റി​ല്‍ ഒ​രു സൈ​നി​ക​ന്‍ കൊ​ല്ല​പ്പെ​ടു​ക​യും മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു.