സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്: കാ​രാ​ട്ട് ഫൈ​സ​ലി​നെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

11:44 AM Oct 01, 2020 | Deepika.com
കോ​ഴി​ക്കോ​ട്: തി​രു​വ​ന​ന്ത​പു​രം സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ലെ ഇ​ട​തു​മു​ന്ന​ണി കൗ​ണ്‍​സി​ല​ർ കാ​രാ​ട്ട് ഫൈ​സ​ലി​നെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ക​സ്റ്റം​സി​ന്‍റെ കൊ​ച്ചി യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലോ​ടെ ഫൈ​സ​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളെ കൊ​ച്ചി​യി​ലേ​ക്ക് കൊ​ണ്ടു പോ​കും.

കോ​ഴി​ക്കോ​ട് യൂ​ണി​റ്റി​നെ അ​റി​യി​ക്കാ​തെ അ​തീ​വ ര​ഹ​സ്യ​മാ​യി​ട്ടാ​ണ് കൊ​ച്ചി​യി​ൽ നി​ന്ന് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ റെ​യ്ഡി​നെ​ത്തി​യ​ത്. ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കൊ​ടു​വ​ള്ളി എം​എ​ൽ​എ പി​ടി​എ റ​ഹീം അ​ധ്യ​ക്ഷ​നാ​യ പാ​ർ​ട്ടി​യു​ടെ പ്ര​ധാ​ന നേ​താ​വാ​യി​രു​ന്നു കാ​രാ​ട്ട് ഫൈ​സ​ൽ. ഈ ​പാ​ർ​ട്ടി ഇ​പ്പോ​ൾ ഐ​എ​ൻ​എ​ല്ലി​ൽ ല​യി​ച്ചി​ട്ടു​ണ്ട്.