ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വീ​ണ്ടും ബ​ലാ​ത്സം​ഗം; എ​ട്ടു വ​യ​സു​കാ​രി​യു​ടെ നി​ല അ​തീ​വ​ഗു​രു​ത​രം

10:26 AM Oct 01, 2020 | Deepika.com
ല​ക്നോ: ഹ​ത്രാ​സ് സം​ഭ​വ​ത്തി​ന്‍റെ അ​ല​യൊ​ലി അ​ട​ങ്ങും മു​ന്നേ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വീ​ണ്ടും പെ​ണ്‍​കു​ട്ടി ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി. അ​സം​ഗ​ഢി​ൽ എ​ട്ടു​വ​യ​സു​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്.

സം​ഭ​വ​ത്തി​ൽ 20 വ​യ​സ്‌​സു​കാ​ര​നാ​യ ഡാ​നി​ഷ് എ​ന്ന​യാ​ണെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.

കു​ട്ടി​യെ കു​ളി​ക്കാ​ൻ കൊ​ണ്ടു​പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് അ​യ​ൽ​വാ​സി​യാ​യ ഇ​യാ​ൾ കൊ​ണ്ടു​പോ​യ​ത്. എ​ന്നാ​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ കു​ട്ടി​ക്ക് സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളി​ൽ വേ​ദ​ന​യു​ണ്ടാ​കു​ക​യും ര​ക്ത​സ്രാ​വ​മു​ണ്ടാ​കു​ക​യും ചെ​യ്തു.

കു​ട്ടി​യെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.