സ്വ​ർ​ണ​ക്ക​ട​ത്ത്: കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ കാ​രാ​ട്ട് ഫൈ​സ​ലി​ന്‍റെ വീ​ട്ടി​ൽ റെ​യ്ഡ്

07:37 AM Oct 01, 2020 | Deepika.com
കോ​ഴി​ക്കോ​ട്: സ്വ​പ്ന സു​രേ​ഷ് പ്ര​തി​യാ​യ സ്വ​ർ​ണ​ക്ക​ട​ത്തു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ടു​വ​ള്ളി​യി​ലെ ഇ​ട​തു കൗ​ണ്‍​സി​ല​ർ കാ​രാ​ട്ട് ഫൈ​സ​ലി​ന്‍റെ വീ​ട്ടി​ൽ ക​സ്റ്റം​സ് റെ​യ്ഡ്. ക​സ്റ്റം​സി​ന്‍റെ കൊ​ച്ചി യൂ​ണി​റ്റാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ഫൈ​സ​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ലാ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​ത്. അ​തീ​വ ര​ഹ​സ്യ​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. കൊ​ച്ചി​യി​ൽ നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തു​ന്ന​ത് ക​സ്റ്റം​സി​ന്‍റെ കോ​ഴി​ക്കോ​ട് യൂ​ണി​റ്റി​നെ അ​റി​യി​ച്ചി​രു​ന്നി​ല്ല.

കാ​രാ​ട്ട് ഫൈ​സ​ൽ നേ​ര​ത്തെ​യും സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​ല​വി​ലെ പ​രി​ശോ​ധ​ന​യെ​ന്നാ​ണ് വി​വ​രം.