വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ വ്യോമസേനയുടെ യുദ്ധ വിമാനംം ഇന്ധനം നിറക്കുന്നതിനിടെ തകർന്നു. ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കാനെത്തിയ ടാങ്കർ വിമാനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി.
കാലിഫോർണിയയിലെ ഇംപീരിയൽ കൗണ്ടിക്ക് മുകളിൽ വെച്ച് ബുധനാഴ്ച പ്രാദേശികസമയം നാലോടെയാണ് അപകടം നടന്നത്. സിംഗിൾ സീറ്റ് കോന്പാറ്റ് വിമാനമാണ് ഫൈറ്റർ ജെറ്റ് എഫ്-35ബി.
അപകടത്തിൽപ്പെട്ട വിമാനത്തിലെ പൈലറ്റിനെ വിമാനത്തിൽ നിന്ന് രക്ഷപ്പെടുത്തി. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെസി-130ജെ ടാങ്കർ സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും എട്ടോളം ക്രൂ അംഗങ്ങൾ സുരക്ഷിതരാണെന്നും മറൈൻ എയർക്രാഫ്റ്റ് വിംഗ് അധികൃതർ അറിയിച്ചു.
വിമാനം തകരാനുണ്ടായതിന്റെ കാരണം വ്യക്തമല്ല. പരിശോധന നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ഇന്ധനം നിറയ്ക്കുന്നതിനിടെ അമേരിക്കൻ യുദ്ധ വിമാനം തകർന്നു
06:17 AM Oct 01, 2020 | Deepika.com