"ബാ​ബ​റി മ​സ്ജി​ദ് ആ​ത്മ​ഹ​ത്യ ചെ​യ്തു, ഗാ​ന്ധി​ജി ചെ​യ്ത പോ​ലെ’; വി​ധി​വി​മ​ർ​ശ​നം

03:55 PM Sep 30, 2020 | Deepika.com
കൊ​ച്ചി: ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ത്ത കേ​സി​ൽ എ​ല്ലാ പ്ര​തി​ക​ളെ​യും വെ​റു​തെ​വി​ട്ട കോ​ട​തി വി​ധി​യെ വി​മ​ർ​ശി​ച്ച് സം​വി​ധാ​യ​ക​ൻ ആ​ഷി​ക് അ​ബു​വും എ​ഴു​ത്തു​കാ​ര​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ഉ​ണ്ണി ആ​റും.

ഒ​രു ദി​വ​സം ബാ​ബ​റി മ​സ്ജി​ദ് ആ​ത്മ​ഹ​ത്യ ചെ​യ്തു. ഗാ​ന്ധി​ജി ചെ​യ്ത പോ​ലെ എ​ന്നാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഉ​ണ്ണി ആ​ർ എ​ഴു​തി​യ​ത്. ബാ​ബ​റി മ​സ്ജി​ദ് ത​ക​ർ​ത്തു​ക്കൊ​ണ്ട് പ​ള്ളി​ക്കു മു​ക​ളി​ൽ ക​യ​റി നി​ൽ​ക്കു​ന്ന ക​ർ​സേ​വ​ക​രു​ടെ ചി​ത്ര​വും പോ​സ്റ്റി​നൊ​പ്പം അ​ദ്ദേ​ഹം ചേ​ർ​ത്തി​ട്ടു​ണ്ട്.

വി​ശ്വ​സി​ക്കു​വി​ൻ ബാ​ബ​റി മ​സ്ജി​ദ് ആ​രും ത​ക​ർ​ത്ത​ത​ല്ല എ​ന്നാ​യി​രു​ന്നു ആ​ഷി​ക്കി​ന്‍റെ പ്ര​തി​ക​ര​ണം. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് ആ​ഷി​ക് വി​മ​ർ​ശ​നം തൊ​ടു​ത്ത​ത്.