ന്യൂഡൽഹി: ബാബറി മസ്ജിദ് കേസില്‍ ലക്നോ സിബിഐ കോടതിയുടെ വിധി പ്രതീക്ഷിക്കാത്ത വിധിയായിരുന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി.
എല്ലാവരും സമാധാനം പാലിക്കണം. ബാബരി മസ്ജിദ് പൊളിച്ചില്ല എന്ന പറയുന്നതിന് തുല്യമായ വിധിയാണ് വന്നത്. കേസില്‍ 28 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. വൈകി വന്ന വിധിയാകട്ടെ നീതിരാഹത്യമാണ്. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, കോടതി വിധി നിര്‍ഭാഗ്യകരമെന്ന് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു.
വൈകി വന്ന വിധി നീതിരാഹിത്യമാണ്: ബാബറി വിധിയിൽ പി.കെ. കുഞ്ഞാലിക്കുട്ടി
02:46 PM Sep 30, 2020 | Deepika.com