സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്; കു​റ്റ​സ​മ്മ​തം ന​ട​ത്താ​ൻ ത​യാ​റെ​ന്ന് സ​ന്ദീ​പ് നാ​യ​ർ

02:54 PM Sep 30, 2020 | Deepika.com
കൊ​ച്ചി: ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ​ന്ദീ​പ് നാ​യ​ര്‍ കു​റ്റ സ​മ്മ​തം ന​ട​ത്താ​ന്‍ ത​യാ​റെ​ന്ന് കോ​ട​തി​യി​ല്‍. കൊ​ച്ചി​യി​ലെ എ​ന്‍ഐ​എ കോ​ട​തി​യി​ലാ​ണ് സ​ന്ദീ​പ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സ​ന്ദീ​പ് നാ​യ​രു​ടെ ര​ഹ​സ്യ​മൊ​ഴി എ​ടു​ക്കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. എ​ന്നാ​ൽ കേ​സി​ല്‍ മാ​പ്പ് സാ​ക്ഷി​യാ​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ഉ​റ​പ്പി​ല്ലെ​ന്നും മാ​പ്പ് സാ​ക്ഷി​യാ​ക്കി​യെ​ങ്കി​ല്‍ ത​ന്നെ ശി​ക്ഷ ഒ​ഴി​വാ​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ഉ​റ​പ്പി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

സി​ആ​ര്‍​പി​സി 164 പ്ര​കാ​ര​മാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​ത് പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷ​മാ​ണ് സ​ന്ദീ​പി​നെ മാ​പ്പ് സാ​ക്ഷി​യാ​ക്ക​ണോ എ​ന്ന കാ​ര്യ​ത്തി​ല്‍ എ​ന്‍ഐ​എ അ​ന്തി​മ തീ​രു​മാ​നം സ്വീ​ക​രി​ക്കു​ക.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​ണ് സ​ന്ദീ​പ് നാ​യ​ര്‍.