കൊല്ലം: നിയന്ത്രണം നഷ്ടമായ കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്കു പേർക്കു പരിക്ക്. കുന്നത്തൂർ ഭൂതക്കുഴി ജംഗ്ഷനിൽ വച്ചായിരുന്നു അപകടം.
കാർ യാത്രികരായ മൈനാഗപ്പള്ളി കടപ്പകാക്കര വടക്കതിൽ രാധാമണി, സുരാജി ഭവനിൽ സുകുമാരൻ ആചാരി, മണി, ഉഷാകുമാരി എന്നിവർക്ക് പരിക്കേറ്റു. ഇവരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു.
തിരുവനന്തപുരത്തുനിന്നും മൈനാഗപ്പള്ളിയിലേക്ക് മടങ്ങി വരവേ കുന്നത്തൂർ ഭൂതക്കുഴി ജംഗ്ഷനിൽ വച്ച് നിയന്ത്രണം നഷ്ടമായ കാർ ഇലക്ട്രിക് പോസ്റ്റ് തകർത്ത ശേഷം വീടിന്റെ മതിലിലേക്ക് ഇടിക്കുകയായിരുന്നു.
ഓടിക്കൂടിയ പ്രദേശവാസികളാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. വാഹനവും വീടിന്റെ മതിലും വൈദ്യുത പോസ്റ്റും പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കൊല്ലത്ത് നിയന്ത്രണം നഷ്ടമായ കാർ മതിലിൽ ഇടിച്ചു; നാല് പേർക്ക് പരിക്ക്
11:55 AM Sep 30, 2020 | Deepika.com