കോ​ഴി​ക്കോ​ട്ട് അ​ഞ്ച് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു

11:06 AM Sep 30, 2020 | Deepika.com
കോ​ഴി​ക്കോ​ട്: കോ​വി​ഡ് ബാ​ധി​ച്ച് നാ​ലു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു. ചാ​ലി​യം തൈ​ക്ക​ട​പ്പു​റം മു​ഹ​മ്മ​ദ് ഷ​രീ​ഫി​ന്‍റെ മ​ക​ന്‍ മു​ഹ​മ്മ​ദ് റ​സി​യാ​ന്‍ ആ​ണ് മ​രി​ച്ച​ത്.

പ​നി​യെ തു​ട​ര്‍​ന്ന് ഇ​ന്ന് പു​ല​ര്‍​ച്ചെ ആ​റോ​ടെ​യാ​ണ് കു​ഞ്ഞി​നെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​ക്കാ​യി എ​ത്തി​ച്ച​ത്. തു​ട​ര്‍​ന്ന് വെ​ന്‍റി​ലേ​റ്റ​റി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി സ്ര​വ സാ​മ്പി​ള്‍ ശേ​ഖ​രി​ച്ചെ​ങ്കി​ലും കു​ഞ്ഞ് മ​രി​ച്ചു. പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം കു​ഞ്ഞി​ന് എ​വി​ടെ നി​ന്നാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ല. ഇ​വ​രു​ടെ വീ​ട്ടി​ലു​ള്ള മ​റ്റു​ള്ള​വ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് പ്ര​ദേ​ശ​ത്തെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റി​യി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കും.