ഷൂ​ട്ടൗ​ട്ടി​ല്‍ ചെ​ൽ​സി​യെ വീ​ഴ്ത്തി; ടോ​ട്ട​ൻ​ഹാം ലീ​ഗ് ക​പ്പ് ക്വാ​ർ​ട്ട​റി​ൽ

07:40 AM Sep 30, 2020 | Deepika.com
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് ലീ​ഗ് ക​പ്പി​ൽ ചെ​ൽ​സി​യെ തോ​ൽ​പ്പി​ച്ച് ടോ​ട്ട​ൻ​ഹാം ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ. പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ണ്ട മ​ത്സ​ര​ത്തി​ൽ 5-4 എ​ന്ന സ്കോ​റി​നാ​യി​രു​ന്നു ടോ​ട്ട​ൻ​ഹാ​മി​ന്‍റെ ജ​യം. ഫ്രാ​ങ്ക് ലാ​മ്പ​ർ​ഡ് പ​രി​ശീ​ലി​പ്പി​ച്ച ഒ​രു ടീ​മി​നെ ആ​ദ്യ​മാ​യാ​ണ് മൗ​റി​നോ പ​രാ​ജ​യ​പെ​ടു​ത്തു​ന്ന​ത്.

ടോ​ട്ട​ൻ​ഹാം സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നി​ശ്ചി​ത സ​മ​യ​ത്ത് ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി സ​മ​നി​ല പാ​ലി​ച്ച​തോ​ടെ​യാ​ണ് മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ണ്ട​ത്. 19-ാം മി​നി​റ്റി​ൽ ടി​മോ വെ​ർ​നെ​ർ ചെ​ൽ​സി​യെ മു​ന്നി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. 83-ാം മി​നി​റ്റി​ൽ എ​റി​ക് ല​മെ​ല നേ​ടി​യ ഗോ​ളി​ലൂ​ടെ ടോ​ട്ട​ൻ​ഹാം സ​മ​നി​ല പി​ടി​ച്ചു.

പി​ന്നീ​ട് ഗോ​ൾ നേ​ടാ​ൻ ഇ​രു​വ​ർ​ക്കും സാ​ധി​ക്കാ​തി​രു​ന്ന​തോ​ടെ ജേ​താ​ക്ക​ളെ തീ​രു​മാ​നി​ക്കാ​ൻ മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ളു​ക​യാ​യി​രു​ന്നു. ഷൂ​ട്ടൗ​ട്ടി​ൽ ടോ​ട്ട​ൻ​ഹാം നി​ര​യി​ൽ എ​ല്ലാ​വ​രും ഗോ​ൾ നേ​ടി. എ​ന്നാ​ൽ അ​വ​സാ​ന കി​ക്ക്‌ എ​ടു​ത്ത ചെ​ൽ​സി താ​രം മേ​സ​ൺ മൗ​ണ്ട് പു​റ​ത്ത​ടി​ച്ച​തോ​ടെ ടോ​ട്ട​ൻ​ഹാം ജ​യം ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു.