മലപ്പുറം: മലപ്പുറം ജില്ലയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 1000 പിന്നിട്ടു. 1,040 പേർക്കാണ് രോഗബാധ. 525 പേർ രോഗമുക്തി നേടി.
രോഗം സ്ഥിരീകരിച്ചവരിൽ സന്പർക്കത്തിലൂടെ വൈറസ് ബാധിതരാണ് കൂടുതൽ. 970 പേർക്കാണ് നേരിട്ടുള്ള സന്പർക്കത്തിലൂടെ വൈറസ് ബാധുണ്ടായത്.
ഉറവിടമറിയാതെ 54 പേർക്കും നാല് ആരോഗ്യ പ്രവർത്തകർക്കും കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരായവരിൽ അഞ്ച് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ഏഴ് പേർ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്.
അതേസമയം 525 പേർ വിദഗ്ധ ചികിത്സക്കുശേഷം ജില്ലയിൽ രോഗമുക്തരായി. ഇതുവരെ 16,006 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയിൽ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
38,537 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 5,261 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്.
കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 530 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 1,820 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവർ വീടുകളിലും കോവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്.
ഇതുവരെ 1,65,017 സാന്പിളുകളാണ് ജില്ലയിൽനിന്ന് പരിശോധനക്കയച്ചത്. ഇതിൽ 5,477 സാന്പിളുകളുടെ പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്.
1,000 കടന്ന് മലപ്പുറത്ത് പ്രതിദിന കോവിഡ് കുതിപ്പ്; 970 പേർക്കും രോഗം സന്പർക്കത്തിൽ
08:07 PM Sep 29, 2020 | Deepika.com