തിരുവനന്തപുരം: സർക്കാരിനെതിരായ സമരം ശക്തമാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുമെന്ന് അവർ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.
സമരം നിർത്തില്ല. ശക്തമാക്കാനാണ് തീരുമാനം. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിക്കുമെന്നാണ് സർവകക്ഷിയോഗത്തിൽ ബിജെപി പ്രതിനിധി പറഞ്ഞത്.
സമരം ജനാധിപത്യത്തിലെ അവകാശമാണ്. അത് തടയാൻ സർക്കാർ ആലോചിക്കുന്നില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സർക്കാർ നിശ്ചിയിക്കുന്ന ആളുകൾ മാത്രമേ സമരത്തിൽ പങ്കെടുക്കു എന്നാണ് ബിജെപി വ്യക്തമാക്കിയിട്ടുള്ളത്. നമുക്ക് ആ ഭാഗം എടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അകന്നുനിന്ന് ശക്തമാക്കും: സമരത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുമെന്ന് ബിജെപി ഉറപ്പ്
07:56 PM Sep 29, 2020 | Deepika.com