ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ 524 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേർ വിദേശത്തു നിന്നും 15 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.
അഞ്ച് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഒരാളുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. 498 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 273 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 9376 പേർ രോഗ മുക്തരായി. 4193 പേർ ചികിത്സയിലുണ്ട്.
ആലപ്പുഴയിൽ 524 കോവിഡ് കേസുകൾകൂടി; 498 പേർക്കും രോഗം സന്പർക്കത്തിൽ
07:34 PM Sep 29, 2020 | Deepika.com