എ​റ​ണാ​കു​ള​ത്ത് കോ​വി​ഡ് കു​തി​പ്പ്; ഗു​രു​ത​രാ​വ​സ്ഥ; പു​തു​താ​യി 859 പേ​ർ പോ​സി​റ്റീ​വ്

07:30 PM Sep 29, 2020 | Deepika.com
എ​റ​ണാ​കു​ളം: എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച 859 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 216 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ഇ​തി​ൽ 211 പേ​ർ എ​റ​ണാ​കു​ളം ജി​ല്ല​ക്കാ​രും 5 പേ​ർ മ​റ്റ് ജി​ല്ല​ക്കാ​രു​മാ​ണ്.

ചൊ​വ്വാ​ഴ്ച 1613 പേ​രെ കൂ​ടി ജി​ല്ല​യി​ൽ പു​തു​താ​യി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 1105 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ൽ​നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു. നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 23363 ആ​ണ്. ഇ​തി​ൽ 21547 പേ​ർ വീ​ടു​ക​ളി​ലും 218 പേ​ർ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും 1598 പേ​ർ പ​ണം കൊ​ടു​ത്തു​പ​യോ​ഗി​ക്കാ​വു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണ്.

വി​ദേ​ശം/ ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​വ​ർ 6
സ​ന്പ​ർ​ക്കം വ​ഴി രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ 731
ഉ​റ​വി​ട​മ​റി​യാ​ത്ത​വ​ർ 112
ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ 10


ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 7084 ആ​ണ്. ജി​ല്ല​യി​ൽ നി​ന്നും കോ​വി​ഡ് 19 പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി 1719 സാ​ന്പി​ളു​ക​ൾ കൂ​ടി പ​രി​ശോ​ധ​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച 1933 പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. ചൊ​വ്വാ​ഴ്ച അ​യ​ച്ച സാ​ന്പി​ളു​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​നി 1278 ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്.