ല​ഡാ​ക്കി​ലെ യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണ രേ​ഖ: ചൈ​ന​യു​ടെ അ​വ​കാ​ശ​വാ​ദ​ങ്ങൾ ത​ള്ളി​ ഇ​ന്ത്യ

06:20 PM Sep 29, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ല​ഡാ​ക്കി​ലെ യ​ഥാ​ർഥ നി​യ​ന്ത്ര​ണ രേ​ഖ​യു​ടെ സ്ഥാ​നം സം​ബ​ന്ധി​ച്ച ചൈ​നീ​സ് അ​വ​കാ​ശ​വാ​ദ​ങ്ങ​ളെ നി​രാ​ക​രി​ക്കു​ന്ന​താ​യി ഇ​ന്ത്യ. 1959-ൽ ​ചൈ​ന ന​ട​ത്തി​യ അ​വ​കാ​ശ​വാ​ദം പ​ര​സ്പ​ര സ​മ്മ​ത​മി​ല്ലാ​തെ​യാ​യി​രു​ന്നെ​ന്നും ഇ​ന്ത്യ ഓ​ർ​മ​ർ​പ്പെ​ടു​ത്തി.

യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണ രേ​ഖ സം​ബ​ന്ധി​ച്ച് പൊ​തു​വാ​യ ധാ​ര​ണ​യി​ലെ​ത്താ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ളും പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണ രേ​ഖ നി​ർ​ണ​യി​ക്കു​ന്ന​തി​നു​ള്ള പ്ര​ക്രി​യ തു​ട​രാ​ൻ സാ​ധി​ച്ചി​ല്ല. കാ​ര​ണം ചൈ​ന ഇ​തി​ന് സ​ന്ന​ദ്ധ​ത കാ​ണി​ച്ചി​ല്ല- ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.