കോ​വി​ഡ് മ​ര​ണം ദ​ശ​ല​ക്ഷം ക​ട​ന്നു; മ​ന​സ് ത​ള​രു​ന്നെ​ന്ന് യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ‌

05:30 PM Sep 29, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്താ​കെ കോ​വി​ഡ് മൂ​ല​മു​ള്ള മ​ര​ണം 10 ല​ക്ഷം ക​ട​ന്നു. 1,007,223 പേ​രാ​ണ് ഇ​തു​വ​രെ ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​ന്ത്യ​യ​ട​ക്കം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ മ​ര​ണ​നി​ര​ക്ക് നാ​ല് ശ​ത​മാ​ന​മാ​യി.

ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്നു​കോ​ടി ക​വി​ഞ്ഞി​രു​ന്നു. 33,589,118 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​ത്. കോ​വി​ഡ് മ​ര​ണം ദ​ശ​ല​ക്ഷം ക​ട​ന്ന​ത് മ​ന​സി​നെ ത​ള​ർ​ത്തു​ന്ന​താ​ണെ​ന്ന് യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ‌ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സ് പ​റ​ഞ്ഞു. കോ​വി​ഡി​നെ​തി​രെ എ​ല്ലാ രാ​ജ്യ​ങ്ങ​ളും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

നി​ര​വ​ധി ആ​ളു​ക​ളെ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​താ​യി ഓ​ർ​ക്കു​മ്പോ​ൾ, ഐ​ക്യ​ദാ​ര്‍​ഡ്യ​ത്തി​ലാ​ണ് ന​മ്മു​ടെ ഭാ​വി. അ​തി​ൽ രാ​ഷ്ട്ര​ങ്ങ​ൾ ത​മ്മി​ലും മ​നു​ഷ്യ​ർ ത​മ്മി​ലു​ള്ള ഐ​ക്യ​വും ഉ​ൾ​പ്പെ​ടും-​ഗു​ട്ടെ​റ​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.