ദൃ​ശ്യം ര​ണ്ടി​ൽ മോ​ഹ​ൻ​ലാ​ലി​ന് പ​കു​തി പ്ര​തി​ഫ​ലം; ര​ണ്ടു ചി​ത്ര​ങ്ങ​ൾ​ക്ക് അ​നു​മ​തി​യി​ല്ല

02:39 PM Sep 29, 2020 | Deepika.com
കൊ​ച്ചി: താ​ര​ങ്ങ​ൾ പ്ര​തി​ഫ​ലം കു​റ​യ്ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ര​ണ്ടു ചി​ത്ര​ങ്ങ​ൾ​ക്ക് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ചു. ടൊ​വി​നോ തോ​മ​സ്, ജോ​ജു ജോ​ർ​ജ് എ​ന്നി​വ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ചി​ത്ര​ങ്ങ​ൾ​ക്കാ​ണ് അം​ഗീ​കാ​രം ന​ൽ​കാ​തി​രു​ന്ന​ത്.

ഇ​രു​വ​രും കൂ​ടു​ത​ൽ പ്ര​തി​ഫ​ലം ആ​വ​ശ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന ന​ട​പ​ടി​യെ​ടു​ത്ത​ത്. പു​തി​യ പ്രൊ​ജ​ക്ടു​ക​ളി​ൽ താ​ര​ങ്ങ​ളു​ടെ പ്ര​തി​ഫ​ലം പ​രി​ശോ​ധി​ക്കാ​ൻ പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​ത്യേ​ക സ​മി​തി​യെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ നി​ർ​മി​ച്ച് ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്രം ദൃ​ശ്യം 2- വി​ന് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ പ​കു​തി ശ​മ്പ​ളം മാ​ത്ര​മാ​ണ് വാ​ങ്ങു​ന്ന​തെ​ന്ന് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ശ്ച​ല​മാ​യ സി​നി​മ മേ​ഖ​ല​യെ മു​ന്നോ​ട്ട് എ​ത്തി​ക്കാ​ൻ താ​ര​ങ്ങ​ൾ പ്ര​തി​ഫ​ലം കു​റ​യ്ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.