‌ബാ​ല​ഭാ​സ്ക്ക​റി​ന്‍റെ മ​ര​ണം; ക​ലാ​ഭ​വ​ൻ സോ​ബി​ക്ക് നു​ണ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

01:27 PM Sep 29, 2020 | Deepika.com
കൊ​ച്ചി: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്‌​ക്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ലാ​ഭ​വ​ന്‍ സോ​ബി​ക്ക് വീ​ണ്ടും നു​ണ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു. കൊ​ച്ചി​യി​ലെ സി​ബി​ഐ ഓ​ഫീ​സി​ൽ വ​ച്ച് ചെ​ന്നൈ​യി​ലെ​യും ഡ​ൽ​ഹി​യി​ലെ​യും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രാ​ണ് നു​ണ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​കാ​ൻ സി​ബി​ഐ സം​ഘം ക​ലാ​ഭ​വ​ന്‍ സോ​ബി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രുന്നു.

കേ​സി​ലെ ദു​രൂ​ഹ​ത​ക​ള്‍ നീ​ക്കാ​നാ​ണ് ക​ലാ​ഭ​വ​ന്‍ സോ​ബി, ബാ​ല​ഭാ​സ്‌​ക്ക​റി​ന്‍റെ സു​ഹൃ​ത്ത് വി​ഷ്ണു സോ​മ​സു​ന്ദ​രം, പ്ര​കാ​ശ​ന്‍ ത​മ്പി, ഡ്രൈ​വ​ര്‍ അ​ര്‍​ജു​ന്‍ എ​ന്നി​വ​രെ സി​ബി​ഐ നു​ണ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​യ​ത്.

അ​ര്‍​ജു​ന്‍റെ​യും പ്ര​കാ​ശ​ന്‍ ത​മ്പി​യു​ടെ​യും നു​ണ​പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വി​ഷ്ണു​വി​നെ​യും സോ​ബി​യെ​യും നു​ണ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​നാ​ണ് സോ​ബി​യെ വീ​ണ്ടും നു​ണ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കു​ന്ന​ത്.