തിരുവനന്തപുരം: അധികാര വികേന്ദ്രീകരണ രംഗത്തും പ്രാദേശിക ഭരണ രംഗത്തും രാജ്യത്തെ പഞ്ചായത്തുകൾക്ക് മാതൃകയാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ 150 പഞ്ചായത്തുകളിലെ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തുകളിലെ ഇ-ഗവേണൻസ് രംഗത്ത് പുതിയ കാൽവയ്പ്പായിരിക്കും ഇന്റ്ഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം. ഇൻഫർമേഷൻ മിഷൻ തയാറാക്കിയ സോഫ്റ്റ്വെയർ ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
150 പഞ്ചായത്തുകളിൽ പ്രാഥമിക ഘട്ടമെന്ന നിലയ്ക്കാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തുകളിൽ നിന്നും ലഭ്യമാകുന്ന 200 ലധികം സേവനങ്ങൾക്കുള്ള അപേക്ഷകളും പരാതികളും അപ്പീലുകളും നിർദ്ദേശങ്ങളും ഓൺലൈനായി ഒറ്റ പ്ലാറ്റ്ഫോമിൽ നിന്ന് അയയ്ക്കുന്നതിനുള്ള സൗകര്യമാണ് ഈ സംവിധാനത്തിലൂടെ ലഭ്യമാകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അധികാര വികേന്ദ്രീകരണ രംഗത്ത് കേരളം രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി
08:41 PM Sep 28, 2020 | Deepika.com