മ​ക​ര​വി​ള​ക്ക്; ശ​ബ​രി​മ​ല​യി​ൽ തീ​ർ​ഥാ​ട​ക​രെ അ​നു​വ​ദി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

07:06 PM Sep 28, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് പ്ര​തീ​കാ​ത്മ​ക​മാ​ക്കി മാ​റ്റാ​തെ പ​രി​മി​ത​മാ​യ തീ​ർ​ഥാ​ട​ക​രെ അ​നു​വ​ദി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന തീ​ർ​ഥാ​ട​ക​രി​ൽ നി​ശ്ചി​ത എ​ണ്ണം ആ​ളു​ക​ളെ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ത്ര ആ​ളു​ക​ളെ അ​നു​വ​ദി​ക്കാ​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കും. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ കേ​ര​ള​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പോ​യി വി​ല​യി​രു​ത്തുമെന്നും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ മ​ന്ത്രി​മാ​രു​മാ​യും ആ​ശ​യവി​നി​മ​യം ന​ട​ത്തുമെന്നും അദ്ദേഹം പറഞ്ഞു.

വെ​ർ​ച്വ​ൽ ക്യൂ ​വ​ഴി മാ​ത്ര​മാ​യി​രി​ക്കും ദ​ർ​ശ​നം. കു​ട്ടി​ക​ളും 65 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രെ​യും ഒ​ഴി​വാ​ക്കു​മെ​ന്നും വി​രി​വ​യ്ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കോവി​ഡ് മു​ക്ത സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യാ​ണ് തീ​ർ​ഥാ​ട​ക​ർ വ​രേ​ണ്ട​ത്. ഇ​വി​ടെ​യും മ​റ്റൊ​രു ടെ​സ്റ്റ് ന​ട​ത്തും. ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ക​ഴി​ഞ്ഞ് ഉ​ട​ൻ മ​ല​യി​റ​ങ്ങ​ണം. നി​ല​യ്ക്ക​ലി​ൽ പ​രി​മി​ത​മാ​യ രീ​തി​യി​ൽ വി​രി വ​യ്ക്കാ​ൻ അ​നു​വ​ദി​ക്കും.

പ​മ്പ​യി​ൽ സ്റ്റീ​ൽ പാ​ത്ര​ത്തി​ൽ 100 രൂ​പ ന​ൽ​കി കു​ടി​വെ​ള്ളം ന​ൽ​കും. മ​ല​യി​റ​ങ്ങി പാ​ത്രം ന​ൽ​കി​യാ​ൽ 100 രൂ​പ മ​ട​ക്കി ന​ൽ​കും. മ​ല ക​യ​റു​മ്പോ​ൾ മാ​സ്ക് ധ​രി​ക്കു​ന്ന കാ​ര്യം ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോധി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.