ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റെ കേ​ര​ള മോ​ഡ​ൽ അ​പ​മാ​ന​ക​ര​മെ​ന്ന് മു​ല്ല​പ്പ​ള്ളി

05:49 PM Sep 28, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റെ കേ​ര​ള മോ​ഡ​ൽ ആ​രോ​ഗ്യ​രം​ഗം രാ​ജ്യ​ത്തി​നാ​കെ അ​പ​മാ​ന​മാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ.

മ​ല​പ്പു​റ​ത്ത് ഗ​ർ​ഭി​ണി​ക്ക് ചി​കി​ത്സ ല​ഭി​ക്കാ​തെ ന​വ​ജാ​ത ഇ​ര​ട്ട കു​ട്ടി​ക​ൾ മ​രി​ച്ച സം​ഭ​വ​വും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഡ് രോ​ഗി​യെ പു​ഴു​വ​രി​ച്ച നി​ല​യി​ൽ വീ​ട്ടി​ലേ​ക്ക് അ​യ​ച്ച സം​ഭ​വ​വും ഇ​തി​ന് തെ​ളി​വാ​ണ്.

ര​ണ്ടു സം​ഭ​വ​ത്തി​ലും അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ന​ട​ക്കു​ന്ന കോ​ടി​ക​ളു​ടെ ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.