മ​ക​ര​വി​ള​ക്ക്; ശ​ബ​രി​മ​ല​യി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് തീ​ർ​ഥാ​ട​ക​രെ അ​നു​വ​ദി​ക്കും

06:20 PM Sep 28, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ മ​ണ്ഡ​ല​കാ​ല​ത്ത് കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് തീ​ർ​ഥാ​ട​ക​രെ അ​നു​വ​ദി​ക്കും. മ​ണ്ഡ​ല​കാ​ല​ത്ത് ദ​ര്‍​ശ​നം അ​നു​വ​ദി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ല്‍ ​ത​ന്നെ​യാ​ണ് സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ​ന്‍.വാ​സു പ​റ​ഞ്ഞു.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രേ​യും പ്ര​വേ​ശി​പ്പി​ക്കും. സ​ന്നി​ധാ​ന​ത്ത് ആ​രെ​യും താ​മ​സി​ക്കാ​നും വി​രി​വ​യ്ക്കാ​നും അ​നു​വ​ദി​ക്കി​ല്ല. പ​രി​മി​ത​മാ​യ തോ​തി​ൽ മാ​ത്രം അ​ന്ന​ദാ​നം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ത്ര തീ​ർ​ഥാ​ട​ക​രെ​ത്തു​മെ​ന്ന് പ​റ​യാ​നാ​കി​ല്ല. ഭ​ക്ത​രു​ടെ എ​ണ്ണം കു​റ​യ്ക്കു​ന്ന​തി​നും വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​ന​ത്തി​ലൂ​ടെ മാ​ത്രം തീ​ര്‍​ഥാ​ട​ക​രെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നും തീ​രു​മാ​ന​മെ​ടു​ത്ത​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദ​ര്‍​ശ​ന സ​മ​യ​ത്ത് സ്വീ​ക​രി​ക്കേ​ണ്ട മാ​ര്‍​ഗ​നി​ർ​ദേ​ശ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്തി​ല്‍ പ്ര​ത്യേ​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ച​താ​യും ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​മെ​ന്നും അ​വ​ലോ​ക​ന യോ​ഗ​ത്തി​നു ശേ​ഷം വാ​സു പ​റ​ഞ്ഞു.

കോ​വി​ഡ് ബാ​ധി​ത​ര​ല്ലെ​ന്ന് ഉ​റ​പ്പി​ച്ച ശേ​ഷം മാ​ത്രം തീ​ര്‍​ഥാ​ട​ക​രെ സ​ന്നി​ധാ​ന​ത്തേ​യ്ക്ക് ക​ട​ത്തി​വി​ടാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. നെ​യ്യ​ഭി​ഷേ​കം പ​ഴ​യ​രീ​തി​യി​ല്‍ ന​ട​ത്തു​ക പ്രാ​യോ​ഗി​ക​മ​ല്ല. പ​ക​രം സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്നും എ​ൻ. വാ​സു കൂ​ട്ടി​ച്ചേ​ർ​ത്തു.