വയനാട്: ജില്ലയില്‍ ഇന്ന് 172 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 155 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ വിദേശത്തു നിന്നും 15 പേര് ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്.
നാല് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 111 പേര് രോഗമുക്തി നേടി. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3215 ആയി. നിലവില്‍ 719 പേരാണ് ചികിത്സയിലുള്ളത്.
സമ്പര്‍ക്ക രോഗികൾ
മുട്ടിൽ പഞ്ചായത്തിലെ 35 പേർ, 28 പടിഞ്ഞാറത്തറ സ്വദേശികൾ, 19 മേപ്പാടി സ്വദേശികൾ, 11 വെള്ളമുണ്ട സ്വദേശികൾ, 10 എടവക സ്വദേശികൾ, 7 കൽപ്പറ്റ സ്വദേശികൾ, ബത്തേരി, മീനങ്ങാടി സ്വദേശികളായ 6 പേർ വീതം, തിരുനെല്ലി, മാനന്തവാടി സ്വദേശികളായ 5 പേർ വീതം,
അമ്പലവയൽ, പൊഴുതന സ്വദേശികളായ 3 പേർ വീതം, കണിയാമ്പറ്റ, തൊണ്ടർനാട്, പനമരം, മുള്ളൻകൊല്ലി, കോട്ടത്തറ സ്വദേശികളായ 2 പേർ വീതം, നെന്മേനി, നൂൽപ്പുഴ, തരിയോട്, മൂപ്പൈനാട് സ്വദേശികളായ ഓരോരുത്തര്, രണ്ട് കോഴിക്കോട് സ്വദേശികള്‍, ചികിത്സയിലിരിക്കെ മരിച്ച മൂപ്പൈനാട് സ്വദേശിനി എന്നിവരാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.
ഇതിൽ മേപ്പാടി, എടവക, കോട്ടത്തറ, കോഴിക്കോട് സ്വദേശികളായ ഓരോരുത്തർ ആരോഗ്യ പ്രവർത്തകരാണ്.
പുറത്ത് നിന്ന് എത്തിയവര്‍:
സെപ്റ്റംബർ 19 ന് ദുബായിൽ നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശി, അന്നുതന്നെ ഖത്തറിൽ നിന്ന് വന്ന മാനന്തവാടി സ്വദേശി, സെപ്തംബർ 14ന് ഉത്തരാഖണ്ഡിൽ നിന്ന് വന്ന വൈത്തിരി സ്വദേശി, അന്നുതന്നെ കർണാടകയിൽ നിന്ന് വന്ന 2 തൊണ്ടർനാട് സ്വദേശികൾ, സെപ്റ്റംബർ 16ന് കർണാടകയിൽ നിന്ന് വന്ന നൂൽപ്പുഴ സ്വദേശി,
സെപ്റ്റംബർ 17-ന് തമിഴ്നാട്ടിൽ നിന്ന് വന്ന 2 എടവക സ്വദേശികൾ, അന്നുതന്നെ കർണാടകയിൽ നിന്ന് വന്ന 3 പനമരം സ്വദേശികൾ, ഒരു നെന്മേനി സ്വദേശി, സെപ്റ്റംബർ 14ന് കർണാടകയിൽ നിന്ന് വന്ന പനമരം സ്വദേശി, അന്ന് തന്നെ ബാംഗ്ലൂരിൽ നിന്ന് വന്ന ബത്തേരി സ്വദേശി,
സെപ്റ്റംബർ 9 ന് ബാംഗ്ലൂരിൽ നിന്ന് വന്ന മീനങ്ങാടി സ്വദേശി, ഒരു മേപ്പാടി സ്വദേശി, അന്നുതന്നെ കർണാടകയിൽ നിന്ന് വന്ന പുൽപ്പള്ളി സ്വദേശി എന്നിവരാണ് പുറത്ത് നിന്ന് വന്ന് രോഗബാധിതരായത്.
വയനാട് 172 പേര്‍ക്ക് കോവിഡ്;155 സമ്പര്‍ക്ക രോഗികൾ
07:03 PM Sep 27, 2020 | Deepika.com