രണ്ടിനു പകരം നാലാളെ കൊല്ലാൻ ശേഷിയില്ലാത്ത പാർട്ടിയല്ല സിപിഎം: കോടിയേരി

06:48 PM Sep 27, 2020 | Deepika.com
തിരുവനന്തപുരം: രണ്ടിനു പകരം നാലാളെ കൊല്ലാൻ ശേഷിയില്ലാത്ത പാർട്ടിയല്ല സിപിഎം എന്നും എന്നാൽ കൊലയ്ക്ക് കൊല എന്നതല്ല പാർട്ടിയുടെ നയമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

ഉന്നത കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അറിവോടെയാണ് വെഞ്ഞാറമൂട്ടിലെ ഇരട്ട കൊലപാതകം നടന്നത്. കോണ്‍ഗ്രസ് നേതൃത്വം എല്ലാം സഹായവും നൽകുമെന്ന് ഉറപ്പു നൽകിയതിനാലാണ് റൗഡി സംഘം അക്രമം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

ഇത്തരം അക്രമി സംഘങ്ങളെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തണം. കേസിൽ ഉൾപ്പെട്ട ഒരാളു പോലും നിയമത്തിന് മുന്നിൽ നിന്നും രക്ഷപെടില്ലെന്നും അർഹമായ ശിക്ഷ ഉറപ്പാക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.