ഇ​നി തീ​പാ​റും; ഈ​സ്റ്റ് ബം​ഗാ​ളും ഐ​എ​സ്എ​ല്ലി​ലേ​ക്ക്

05:36 PM Sep 27, 2020 | Deepika.com
കോ​ൽ​ക്ക​ത്ത: കോ​ൽ​ക്ക​ത്ത ക്ല​ബ് ഈ​സ്റ്റ് ബം​ഗാ​ളും ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലേ​ക്ക് എ​ത്തു​ന്നു. വ​രു​ന്ന ന​വം​ബ​റിൽ ന​ട​ക്കു​ന്ന ഐ​എ​സ്എ​ല്ലി​ന്‍റെ ഏ​ഴാം സീ​സ​ണി​ൽ ഈ​സ്റ്റ് ബം​ഗാ​ളും ക​ള​ത്തി​ലി​റ​ങ്ങും. ഇ​ക്കാ​ര്യം ഐ​എ​സ്എ​ൽ അ​ധി​കൃ​ത​ർ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു.

ഈ​സ്റ്റ് ബം​ഗാ​ളും എ​ത്തി​യ​തോ​ടെ ഐ​എ​സ്എ​ല്ലി​ലെ ടീ​മു​ക​ളു​ടെ എ​ണ്ണം 11 ആ​യി. ക്ല​ബി​നെ ശ്രീ ​സി​മ​ന്‍റ്സ് ഏ​റ്റെ​ടു​ത്ത​തോ​ടെ​യാ​ണ് ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ ഐ​എ​സ്എ​ൽ പ്ര​തീ​ക്ഷ​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​യ​ത്. മ​റ്റൊ​രു കോ​ൽ​ക്ക​ത്ത​ൻ വ​മ്പ​ന്മാ​രാ​യ മോ​ഹ​ൻ ബ​ഗാ​ൻ എ​ടി​കെ​യു​മാ​യി ല​യി​ച്ച് "എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ' എന്ന പേരിൽ ഐ​എ​സ്എ​ല്ലി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു.

2014ൽ ​എ​ട്ടു ടീ​മു​മാ​യി തു​ട​ങ്ങി​യ ലീ​ഗി​ലേ​ക്കാ​ണ് കൂ​ടു​ത​ൽ ക്ല​ബു​ക​ൾ എ​ത്തിയത്. മും​ബൈ സി​റ്റി എ​ഫ്സി, ഒ​ഡീ​ഷ എ​എ​ഫ്സി, നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ്, ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി, ബെം​ഗ​ളൂ​രു എ​ഫ്സി, ചെ​ന്നൈ​യി​ൻ എ​ഫ്സി, എ​ഫ്സി ഗോ​വ, കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്, ജം​ഷ​ഡ്പു​ർ എ​ഫ്സി എ​ന്നി​വ​യാ​ണ് ഐ​എ​സ്എ​ല്ലി​ലെ മ​റ്റു ക്ല​ബ്ബു​ക​ൾ.


ഇ​ന്ത്യ​യി​ലെ പ​ര​മ്പ​രാ​ഗ​ത ക്ല​ബ്ബു​ക​ൾ ഐ​എ​സ്എ​ലി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത് ഇ​ന്ത്യ​യി​ൽ ഫു​ട്ബോ​ളി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് ഏ​റെ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് എ​ഫ്എ​സ്ഡി​എ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ നി​ത അം​ബാ​നി പ​റ​ഞ്ഞു.